ദോഹ: ഈവർഷത്തെ ഖുർആൻ പാരായണ സമ്മാനത്തിനായുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചതായി കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കതാര) അറിയിച്ചു.സെപ്റ്റംബർ 30 വരെയാണ് അപേക്ഷ
കൾ സമർപ്പിക്കേണ്ട സമയപരിധി.ഖുർആൻ പാരായണത്തിലെ അസാധാരണ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും കണ്ടെത്തുകയും ചെയ്യുക, ഏറ്റവും മനോഹരവും ശ്രുതിമധുരവുമായ ശബ്ദങ്ങളെ തിരിച്ചറിയുക, തജ്വീദിന്റെ നിയമങ്ങൾ പാലിക്കുന്ന വിശിഷ്ട പാരായണക്കാരെ അവതരിപ്പിക്കുക എന്നിവയാണ് സമ്മാനത്തിന്റെ ലക്ഷ്യം.
അപേക്ഷകരിൽ നിന്നും
ദോഹയിൽ നടക്കുന്ന യോഗ്യതാ റൗണ്ടുകളിലേക്ക് മുന്നേറാൻ 100 പേരെ തിരഞ്ഞെടുക്കും. യോഗ്യതാ മത്സരാർത്ഥികൾ 20 ടെലിവിഷൻ എപ്പിസോഡുകളിൽ മത്സരിക്കും, ഓരോ എപ്പിസോഡിലും അഞ്ച് മത്സരാർത്ഥികൾ. ......
ദോഹ : പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിനും സമയാസമയങ്ങളില്‍ ആവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുന്നതിനും പ്രവാസികളുടെ വോട്ടവകാശ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്സ് ഡയറക്ടറുമായ ജയ കൃഷ്ണ മേനോന് അഭിപ്രായപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് പ്രവാസി സംരംഭകരും രാഷ്ട്രീയ നേതാക്കളുമായി പലരും രംഗത്ത് വന്നെങ്കിലും പ്രശ്നം ഇപ്പോഴും തണുത്ത മട്ടിലാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും തെരഞ്ഞെടുപ്പ് കമീഷനും കോടതികളും പ്രശ്നം നീട്ടി കൊണ്ട് പോകാതെ ആവശ്യം അംഗീകരിക്കണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.ദോഹയില്‍ നടന്ന ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. മീഡിയ പ്ലസ് സി ഇ ഒ ഡോ. ......
ദോഹ: ഭരണ രംഗത്തെ ഗുരുതരമായ വീഴ്ചകള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് മറയ്ച്ച് വെക്കാനാണ് കേരളത്തിലെ സര്‍ക്കാരും അതിനു നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും ശ്രമിക്കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ സാഹോദര്യകാലത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമം അഭിപ്രായപ്പെട്ടു. നമ്പര്‍ വണ്‍ എന്നവകാശപ്പെടുന്ന കേരളത്തിലെ ആതുരാലയങ്ങള്‍ ആളെകൊല്ലിയാകുന്ന അവസ്ഥയാണ്. ......